മൂലമറ്റം: ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ മൂലമറ്റത്തെ കടകളിൽ പരിശോധന നടത്തി.പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ സാധനങ്ങ ൾ വിൽപ്പന നടത്തിയ പോളശ്ശേരിൽ ട്രേഡേഴ്സ് എന്നസ്ഥാപനം അടപ്പിച്ചു. ഇവർക്ക് 5000രൂപ പിഴയും ചുമത്തി. കൂടാതെ 7കടകളിൽ നടത്തിയ പരിശോധനയിൽ പോരായ്‌മ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനക്ക് അസിറ്റന്റ് കമ്മീഷണർ കെ പി രമേശ് നേതൃത്വം നൽകി. ഭക്ഷ്യ സുരക്ഷ ഓഫീസർമാരായ ഷംസിയ, ആൻമേരി, അറക്കുളം പഞ്ചായത്ത് സെക്രട്ടറിമധു സി ആർ, അറക്കുളം പി എച് സി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അസ്സയർ എന്നിവർ പങ്കെടുത്തു.