തൊടുപുഴ: ചെല്ലാൻ അടച്ചു മടങ്ങിയ കരാറുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ തൊടുപുഴ സബ്ട്രഷറി അടച്ചു. ഇടവെട്ടി സ്വദേശിയായ കരാറുകാരൻ ബുധനാഴ്ചയാണ് സബ്ട്രഷറിയിൽ എത്തിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട രണ്ടു ജീവനക്കാർ നിരീക്ഷണത്തിൽ പോയി. സബ്ട്രഷറി പിന്നീട് അണുവിമുക്തമാക്കി. വെള്ളിയാഴ്ച സാധാരണപോലെ ഇടപാടുകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.