നെടുങ്കണ്ടം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പഞ്ചായത്ത് ആഫീസ് അടച്ചു. രണ്ട് ദിവസത്തിന് ശേഷം ആന്റിജൻ ടെസ്റ്റ് നെഗറ്റീവായ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തനം നടത്തും. കൊവിഡ് ബാധിതന്റെ രോഗ ഉറവിടം
കണ്ടെത്താൻ കഴിയാത്തതിനാൽ പഞ്ചായത്തിലെ മുഴുവൻ ജീവനക്കാരും വാർഡ് മെമ്പർമാരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശം നൽകി. 15ന് നടത്തിയ കൊവിഡ് ടെസ്റ്റിലാണ് പഞ്ചായത്ത് ജീവനക്കാരന്റെ ഫലം പോസിറ്റീവായത്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ 10 ജീവനക്കാരെയാണ് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചത്. മറ്റ് 20 ജീവനക്കാരും 21വാർഡ് മെമ്പർമാർമാരും നിരീക്ഷണത്തിൽ കഴിയണം.