തൊടുപുഴ: മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ (യു.ഡി.എഫ്.) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ ധർണ്ണാ സമരം നടത്തി. ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോസ് ചുവപ്പുങ്കൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സിറിയക് കല്ലിടുക്കിൽ, നിയോജമണ്ഡലം പ്രസിഡന്റ് വിൻസന്റ് കട്ടിമറ്റം, വിൻസന്റ് എം.ജെ., എബ്രാഹം കുരിശുംമൂട്ടിൽ, ദേവ് സെബാസ്റ്റ്യൻ, എൻ.ഡി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു