ഇടുക്കി: 80 വർഷം പഴക്കമുള്ള പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ പവർ ഹൗസിലേയ്ക്കുള്ള പെൻസ്റ്റോക് പൈപ്പിൽ ചോർച്ച. പവർ ഹൗസിലേയ്ക്കുള്ള ഏറ്റവും വലിയ പൈപ്പിലാണ് ചോർച്ച കണ്ടെത്തിയത്. പവർ ഹൗസിന്റെ നൂറ് മീറ്റർ മുകൾഭാഗത്തായാണ് ചോർച്ച. ഇത് അടയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ചിത്തിരപുരംഎക്സികൂട്ടീവ് എൻജിനിയർ അറിയിച്ചു. പൈപ്പുകൾക്ക് മറ്റ്
തകരാറുകൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.