തൊടുപുഴ: കെ.ടി ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തിയശേഷം മന്ത്രിയുടെ കോലം കത്തിച്ചു. കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം.മോനച്ചൻ ഉദ്ഘാടനം ചെയ്തു. ഒളിച്ചും പാത്തും ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി ജലീൽ രാജിവെച്ചൊഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമ ക്കൾക്കും പാർട്ടി സെക്രട്ടറി മക്കൾക്കും വേണ്ടി ഭരണം നടത്തുന്ന ഗതികേടിലാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമന്റ് ഇമ്മാനുവൽ, സംസ്ഥാന സെക്രട്ടറി ബൈജു വറവുങ്കൽ,​ വൈസ് പ്രസിഡന്റുമാരായ ഷിബു പെരേപ്പാടൻ, ബിനോയി മുണ്ടയ്ക്കാമറ്റം, ജെയ്സ് ജോൺ, സനു മാത്യൂ, ഷിജോ മൂന്നുമാക്കൻ, ജോബി തീക്കുഴിവേലിൽ, രഞ്ജിത് മനപ്പുറത്ത്, ഷാജി മുതുകുളം, ബേബി കാവാലം, ഷാജി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.