ഇടുക്കി: കൊവിഡ് 19രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ / പ്രദേശങ്ങൾ കണ്ടെയിൻമെന്റ്‌സോണായി പ്രഖ്യാപിച്ചു
1. തൊടുപുഴ മുനിസിപ്പാലിറ്റി 4ാം വാർഡിലും കുമാരമംഗലം ഗ്രാമപഞ്ചായത്ത് 8, 9 വാർഡുകളിലും ഉൾപ്പെട്ടുവരുന്ന മുത്താരംകുന്ന് മുതൽ പ്ലാവിൻചുവട് വരെയുള്ളറോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ.
2. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് 14ാം വാർഡ് പൂർണ്ണമായും
3. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് 5ാം വാർഡിലെ വണ്ടിപ്പെരിയാർ ടൗൺ മുതൽ ചൂരക്കുളം ആറ്റോരം വരെയുള്ള ഭാഗം
4. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് 14ാം വാർഡ് പൂർണ്ണമായും
5. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കാര്യാലയം പൂർണമായും
6. കുടയത്തൂർ ഗ്രാമപഞ്ചായത്ത് 3, 4, 8 വാർഡുകളിൽ ഉൾപ്പെട്ടുവരുന്ന തൊടുപുഴ മൂലമറ്റംറോഡിൽ കാഞ്ഞാർ പാലം മുതൽ കൂരവളവ് സംഗമം വരെയുള്ള ഭാഗങ്ങളുടെ ഇരുവശങ്ങളും