ഇടുക്കി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷൻ ഓൺ അഗ്രിക്കൾച്ചർ മെക്കനൈസേഷൻ സ്‌കീം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ രണ്ട് കാർഷിക എഞ്ചിനീയറിംഗ് ബുരദധാരികളെ ടെക്‌നിക്കൽ അസിസ്റ്റന്റായി 11 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും നേടിയ ബി.ടെക് (അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ്) ബിരുദമാണ് യോഗ്യത. എസ്.എം.എ.എം പദ്ധതിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 39500 രൂപ. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖയുമായി സെപ്തംബർ 29ന് രാവിലെ 11 ന് ഇടുക്കി കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 228522, 9446740469.