തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ദേശീയ തലത്തിൽ നടക്കുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെയും മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഒരു രൂപയുടെ ജൻ ഔഷധി സുവിധ സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്തു. തൊടുപുഴ പഴയ ബസ് സ്റ്റാൻഡിലും പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിലും പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലിലുമാണ് നാപ്കിനുകൾ വിതരണം ചെയ്തത്. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി അനിലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സൗമ്യ ജെനീഷ്, ബി.ജെ.പി തൊടുപുഴ നിയോജകമണ്ഡലം സെക്രട്ടറി പ്രിയ സുനിൽ,​ തൊടുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിന്ദു സാനു, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, മഹിളാമോർച്ച മുൻസിപ്പൽ ജനറൽ സെക്രട്ടറി മിനി സജീവ് എന്നിവർ സംസാരിച്ചു.