ചെറുതോണി : പ്രളയത്തിൽ തകർന്ന ഇടുക്കിയിലെറോഡുകളുടെ പുനർനിർമ്മാണത്തിന് മുഖ്യപരിഗണന നൽകി ഫണ്ടുകൾ അനുവദിച്ചുവരികയാണെന്നും അടിസ്ഥാനമേഖലകളുടെ സമഗ്രവും സുസ്ഥിരവുമായ വികസനം സർക്കാരിന്റെ സുപ്രധാനമായ നയമാണെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പൈനാവ്താന്നിക്കണ്ടംമണിയാറൻകുടിമുളകുവള്ളിഅശോകറോഡിന്റെ നിർമ്മാമോദ്ഘാടനം വീഡിയോകോൺഫറൻസ് മുഖേന നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഷി അഗസ്റ്റിൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചെറുതോണിയിൽ നടന്നയോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി വീഡിയോകോൺഫറൻസ് വഴി മുഖ്യപ്രഭാഷണം നടത്തി. റീബിൽഡ്‌കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി കെ.എസ്.റ്റി.പി മുവാറ്റുപുഴ ഡിവിഷന്റെ കീഴിൽ നിർമ്മിക്കുന്നറോഡിന് 86.82കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
യോഗത്തിൽ ജില്ലപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ വി.എം, കെ.എസ്.ആർ.ടി.സി ഡയറക്ടർബോർഡ് അംഗം സി.വി വർഗ്ഗീസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുബാഷ്, കെ.എസ്.റ്റി.പി എക്സിക്യൂട്ടീവ് എഞ്ചിനീയർ സിനി മാത്യു, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിതാകുമാരി ജെ, സ്‌പോട്സ് കൗൺസിൽ പ്രസിഡന്റ്‌റോമിയോ സെബാസ്റ്റ്യൻ,ബ്ലോക്ക് പഞ്ചായത്തംഗംജോർജ്ജ് വട്ടപ്പാറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ജലാലുദ്ദീൻ,തുടങ്ങിയവർ സംസാരിച്ചു.