മുട്ടം: പോളിടെക്‌നിക് കോളേജിൽ പുതിയ അദ്ധ്യയന വർഷത്തെ മൂന്നാം സെമസ്റ്റർ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ 23ന് മുട്ടം പോളിടെക്‌നിക്കിൽ നടത്തും. രാവിലെ 8.30 മുതൽ 9.30 വരെ ജില്ലയിലെ ഒന്ന് മുതൽ 100 വരെയുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, 9.30 മുതൽ 10.30 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ബാക്കിെയുള്ളവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാം. 10.30ന് ശേഷം രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതല്ല. അസൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം മുട്ടം പോളിടെക്‌നിക് കോളേജിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം. ഫോൺ: 04862255083.