തൊടുപുഴ: സർക്കാർ ജീവനക്കാരുടെ ശമ്പളം വീണ്ടും ആറ് മാസത്തേക്ക് പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കെഎസ്ടിഇഎസ് (ബിഎംഎസ്) തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധ ധർണ്ണ നടത്തി. കേരളത്തിലെ എല്ലാ ഡിപ്പോയിലും കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ വർക്കിങ് പ്രസിഡന്റ് പി വി രാജേഷ് ഉത്ഘാടനം ചെയ്തു.ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി കെ.എം.സിജു , കെഎസ്ടി ഇഎസ് ജില്ലാ സെക്രട്ടറി എസ്.അരവിന്ദ് എന്നിവർ സംസാരിച്ചു.