തൊടുപുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ ഗം ത്വത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളം ചിറ സുവിശേഷാശ്രമത്തിലെ അന്തവാസികൾക്ക് കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം ടി.ജി.ജി കൈമൾ കേക്ക് വിതരണം ചെയ്തു.കോടിക്കുളം മണ്ഡലം പ്രസിഡന്റ് ജെയിംസ് എബ്രഹാം മൂലമറ്റത്തിൽ ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ .ആൽബർട്ട് ജോസ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മാത്യു നമ്പേലിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.