മുട്ടം: പോളിടെക്നിക് കോളേജിൽ പുതിയ അദ്ധ്യായന വർഷത്തെ മൂന്നാം സെമസ്റ്റർ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ ബുധനാഴ്ച മുട്ടം പോളിടെക്നിക്കിൽ നടത്തുന്നതാണ്. രാവിലെ 8.30 മുതൽ 9.30 മണി വരെ ഇടുക്കി ജില്ലയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് 1 മുതൽ 100 വരെ ഉള്ളവർ , 9.30 മുതൽ 10.30 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ബാക്കി രജിസ്റ്റർ ചെയ്യാനുള്ള സമയം അനുവദിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം മുട്ടം പോളിടെക്നിക് കോളേജിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 255083 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.