sudhakaran

തൊടുപുഴ: സബ് രജിസ്ട്രാർ ആഫീസിന് വേണ്ടി കിഫ്ബിയുടെ ധനസഹായത്താൽ നിർമിച്ച പുതിയ മന്ദിരം മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫ്രൻസിങിലൂടെ ഉദ്ഘാടനം ചെയ്തു. സേവനങ്ങൾ ഓൺലൈനാക്കിയതോടെ അഴിമതി രഹിതമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ രജിസ്‌ട്രേഷൻ വകുപ്പിൽ നടക്കുന്നത്.
കേരളത്തിലെ ഏതൊരു പൗരനും സംസ്ഥാനത്തെ ഏതൊരു സബ് രജിസ്ട്രാർ ഓഫീസിലും ആധാരം രജിസ്റ്റർ ചെയ്യാമെന്ന നിയമം കൊണ്ടുവരുന്നതിനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള പഠനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.തൊടുപുഴ സബ് രജിസ്ട്രാർ ഓഫീസ് ഹാളിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സിസിലി ജോസ് അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ദീപു.എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ കെ.ഗോപാല കൃഷ്ണൻ, മുഹമ്മദ് ഫൈസൽ. പി.പി.ജോയി, കെ.എസ്.അജി, ടി.എസ്.ഷംസുദ്ദീൻ, എൻ.പി.ഗോപിനാഥൻനായർ തുടങ്ങിയവർ സംസാരിച്ചു. രജിസ്‌ട്രേഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ആർ.മധു സ്വാഗതവും ജില്ലാ രജിസ്ടാർ എം.എൻ.കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.