ഇരുമ്പുപാലം: പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഇരുമ്പുപാലത്ത് ആൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം 22 ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കും. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിക്കും.എസ്. രാജേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനിത്കുമാർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ പി. പുഗഴേന്തി, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. മുരുകേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാലി വേലായുധൻ തുടങ്ങിയവർ സംസാരിക്കും.