തൊടുപുഴ : തൊടുപുഴ റോട്ടറി ക്ലബിന് റൊട്ടറി ഡിസ്ട്രിക്ട് ന്റെ ഗ്ലോബൽ ഗ്രാൻഡ് പ്രോജക്ടിലൂടെ ലഭിച്ച നാലു ലക്ഷത്തിൽപരം രൂപയുടെ പി.പി.ഇ കിറ്റുകളും മാസ്‌കുകളും ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ തൊടുപുഴ നഗര സഭാ ചെയർപേഴ്സൺ സിസിലി ജോസ് ആർ.എം.ഒ ഡോ. പ്രീതി പിജെ ക്ക്‌കൈമാറി.
തൊടുപുഴ റോട്ടറിക്ലബ് പ്രസിഡന്റ് ഡോ. സതീഷ് കുമാർ ധന്വന്തരി അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ എ.ജി ജോസ് , മുൻ പ്രസിഡന്റ് ഹെജി പി ചെറിയാൻ , സെക്രട്ടറി ഫെബിൻ ലീ ജെയിംസ്, സുരേഷ് കുമാർ കെ ജി ഡോ.പ്രമോദ് പി.എസ് എന്നിവർ പങ്കെടുത്തു.