പീരുമേട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാ ഘോഷങ്ങളുടെ ഭാഗമായി വിശിഷ്ട വ്യക്തികളെ ആദരിച്ചു. ബി.ജെ.പി പീരുമേട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ് .എൻ ഡി പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യരെ അദ്ദേഹത്തിന്റെ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ എ.വി മുരളീധരൻ ജില്ലാ കമ്മറ്റി അംഗം സി.എൻ. മോഹനൻ പിള്ള പഞ്ചായത്തു കമ്മറ്റി സെക്രട്ടറി സജി അയ്യപ്പൻ എന്നിവർ പങ്കെടുത്തു.