തൊടുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരിലൊരാൾക്ക് കൂടി കൊവിഡ്. വെള്ളിയാഴ്ച ഡിപ്പോയിലെ 98 ജീവനക്കാരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഇതിൽ പോയിന്റ് ഡ്യൂട്ടിയിലുള്ള ജീവനക്കാരിലൊരാൾക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് നിരവധിപേരുമായി സമ്പർക്കമുണ്ട്. ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് നിരീക്ഷണത്തിൽപോകണമെന്ന് അറിയിച്ചതായി കെ.എസ്.ആർ.ടി.സി ഡി.ടി.ഒ മനേഷ് അറിയിച്ചു. കഴിഞ്ഞദിവസവും കെ.എസ്.ആർ.ടി.സിയിലെ ഒരു ഡ്രൈവർക്ക് കൊവിഡ് സ്ഥികരിച്ചിരുന്നു.