തൊടുപുഴ: കേരളത്തിൽ അധോലോക നായക ഭരണമാണ് നടക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം. മോനിച്ചൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്വജനപക്ഷപാത ഭരണത്തിനെതിരെ നടക്കുന്ന യു.ഡി.എഫ് പ്രക്ഷോഭത്തെയും കേരളാ കോൺഗ്രസ് (എം) നടത്തിയ കോട്ടയം കളക്ട്രേറ്റ് മാർച്ചിനെതിരെയും പൊലീസ് നടത്തിയ നരനായാട്ടിനെതിരെ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു വറവുങ്കലിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ക്ലമന്റ് ഇമ്മാനുവൽ മുഖ്യ പ്രഭാഷണം നടത്തി. ഷിബു പെരേപ്പാടൻ, ബിനോയി മുണ്ടയ്ക്കാമറ്റം, ജെയ്‌സ് ജോൺ, സനു മാത്യൂ, ഷാജി അറയ്ക്കൽ, ഉല്ലാസ് കരുണാകരൻ, ബ്ലസി ഉറുമ്പാട്ട് എന്നിവർ പ്രസംഗിച്ചു.