തൊടുപുഴ: മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ( എം) പ്രവർത്തകർ കോട്ടയത്തു നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് പ്രതിഷേധാർഹമെന്നു കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. ജനങ്ങൾക്കു സമരം ചെയ്യാനുള്ള അവകാശത്തെ അടിച്ചമർത്തുവാനുള്ള നീക്കം വിലപ്പോവില്ല. സമരം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പേ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. സമാധാനപരമായി നടത്തുന്ന പ്രതിഷേധ സമരങ്ങൾക്കു നേരെ ലാത്തിച്ചാർജ് നടത്തുന്നത് ന്യായികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.