cheruthoni

ചെറുതോണി: ചെറുതോണിയിലും പരിസരപ്രദേശങ്ങളിലും ഹരിത ട്രൈബ്യൂണൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇടുക്കി പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ചെറുതോണി ടൗണിലും ചെറുതോണി പുഴയിലും അനധികൃത കൈയ്യേറ്റവും നിർമ്മാണപ്രവർത്തനങ്ങളും നടന്നിരിക്കുന്നതായി ഏതാനും വർഷങ്ങൾക്ക് മുമ്പ് ജനശക്തി എന്ന സംഘടന ഹരിത ട്രൈബ്യൂണലിന് നൽകിയ പരാതിനൽകിയിരുന്നു. പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾസ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ട്രൈബ്യൂണലിന്റെ ഉന്നത ഉദ്യോഗസ്ഥർ, ഇടുക്കി തഹസീൽദാർ, പൊലൂഷൻകൺട്രോൾ, വനം, റവന്യു, വൈദ്യുതി വകുപ്പുകളുടെ ഉന്നതഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സംയുക്ത പരിശോധന നടന്നത്.

ചെറുതോണി ടൗൺ, പാറേമാവ്, ഇടുക്കി ഡെവലപ്‌മെന്റ് അതോറിറ്റി ജില്ലാ പഞ്ചായത്തിന് കൈമാറിയ സ്ഥലങ്ങൾ, അണക്കെട്ടിന്റെ സമീപ പ്രദേശങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ സംഘം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.

ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെറുതോണിനഅണക്കെട്ടിന്റെ ഷട്ടറുകൾ പൂർണമായും ഉയർത്തേണ്ടതായും വന്നാൽ ചെറുതോണി പുഴയിലെ ജലനിരപ്പ്പരമാവധി ഉയർന്നേക്കാൻ സാധ്യതയുള്ളപ്രദേശമായി കെഎസ്ഇബി ഉദ്യോഗസ്ഥർ നിശ്ചയിച്ചിരിക്കുന്ന മേഖല നിർമ്മാണനിരോധിതമേഖലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന പട്ടയവസ്തുവിൽ കെട്ടിടങ്ങൾ നിർമ്മിച്ചും വ്യാപാര വ്യവസായ സംരംഭങ്ങൾ നടത്തിയും ഉപജീവനം നടത്തിവരുന്ന പ്രദേശവാസികൾ നിർമ്മാണ നിരോധിത നിർദ്ദശത്തെ ചെറുത്തിരുന്നു. പഞ്ചായത്ത് കെട്ടിടങ്ങൾക്ക് നമ്പർ നൽകിയും വൈദ്യുതി വകുപ്പ് ആവശ്യമായ വിദ്യുച്ഛക്തിയും നൽകിയിരുന്നു. ഇവിടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങൾക്കെതിരെയാണ് സംഘടന പരാതിയുമായി ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. ഇന്നലെ നടന്ന സംയുക്ത പരിശോധനാവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാവും ചെറുതോണി ടൗണിന്റെ ഭാവിനിർണ്ണയിക്കപ്പെടുക.

പ്രളയവും കൊവിഡും പ്രതിസന്ധിയിലാക്കിയ ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഇതിനെആശ്രയിച്ച് ജീവിതം കവിച്ചുകൂട്ടുന്ന വലിയൊരു സമൂഹത്തിന്റെയും തുടർ ജീവിതം ട്രൈബ്യൂണൽ കോടതിവിധിയെ ആശ്രയിച്ചാണിരിക്കുന്നത്.