ചെറുതോണി: പൈനാവ് മോഡൽ പോളി ടെക്നിക് കോളജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ സീറ്റൊഴിവുണ്ട്. ജില്ലയിലെ റാങ്ക് പട്ടികയിൽ ഉൾപ്പെടുന്നതും പൈനാവ് പോളിടെക്നിക് ഓപ്ഷനായി നൽകിയിട്ടുള്ളതുമായ അപേക്ഷകർ രക്ഷിതാക്കളോടൊപ്പം 22ന് രാവിലെ 10.30ന് കോളജിൽ എത്തേണ്ടതാണ്. പ്രവേശനത്തിനെത്തുന്നവർ എല്ലാ അസ്സൽ രേഖകളും സ്റ്റാമ്പ് സൈസ് ഫോട്ടോയും (രണ്ട് എണ്ണം) കൈവശം കരുതേണ്ടതാണ്. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ അന്നേദിവസം തന്നെ 13350 രൂപഫീസിനത്തിൽ കോളജിൽ അഠക്കേണ്ടതാണ്. എസ്സി/ എസ്ടി/ഒബിസി വിഭാഗങ്ങൾക്ക് അനുവദനീയമായ ഫീസ് ഇളവുണ്ടായിരിക്കും. . കൂടുതൽ വിവരങ്ങൾക്ക് 8547005084, 9947889441, 9495513151.