ചെറുതോണി: കൃഷിയിടങ്ങൾ ബഫർസോണിൽ ഉൾപ്പെടുത്തി പരിസ്ഥിതിലോലപ്രദേശമായി വിജ്ഞാപനം ചെയ്ത നടപടി സർക്കാർ പിൻവലിക്കുക, വന്യജീവി ആക്രമണത്തിൽ ശാശ്വതപരിഹാരം ഉണ്ടാക്കുക,മൊറോട്ടോറിയം കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മലനാട് കർഷകരക്ഷാസമിതിയുടെ നേതൃത്വത്തിൽ ഇടുക്കി വൈൽഡ്‌ലൈഫ് ആഫീസിനു മുമ്പിൽ നിൽപ്പു ധർണ നടത്തി. സമിതി പ്രസിഡന്റ് പ്രൊഫ. ജോസുകുട്ടി ജെ. ഒഴുകയിൽ ഉദ്ഘാ ടനം ചെയ്തു.