ചെറുതോണി: ഇടുക്കിയിലെ ജനങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ഇടതുമുന്നണി സർക്കാരിന്റെ സമീപനം തിരുത്തണമെന്നും ജനരക്ഷ ഉറപ്പുവരുത്തണമെന്നും കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ ആവശ്യപ്പെട്ടു. ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) റിലേ സത്യാഗ്രഹത്തിന്റെ 26-ാം ദിവസത്തെ സമരം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. കേരളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി പതിപ്പള്ളി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ.റ്റി ജോൺ മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ നടക്കൽ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിജോ ഇലന്തൂർ അഡ്വ. സെബാസ്റ്റ്യൻ തോമസ്, മാത്യൂ മേലേട്ട്, പീറ്റർ ആന്റണി, രാജപ്പൻ ചെമ്പുചിറമറ്റം, സിബി വാവലുമാക്കൽ, തോമസ് മാടപ്പള്ളിൽ എന്നീ ഇരട്ടയാർ പഞ്ചായത്തിലെ നേതാക്കളാണ് സത്യാഗ്രഹം അനുഷ്ടിച്ചത്. മുൻ എം.എൽ.എ മാത്യൂ സ്റ്റീഫൻ,​ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ, മുസ്ലീം ലീഗ് നേതാവ് കെ.എം. എ ഷുക്കൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി, മലനാട് കർഷക രക്ഷാ സമിതി നേതാക്കളായ ജോസുകുട്ടി ഒഴുകയിൽ, രാജു സേവ്യർ, പാർട്ടി നേതാക്കളായ ജോയി കൊച്ചുകരോട്ട്,​ എം. മോനിച്ചൻ, ടി.ജെ ജേക്കബ്, ഫിലിപ്പ് ജി. മലയാറ്റ്, വർഗീസ് വെട്ടിയാങ്കൽ, സിനു വാലുമ്മേൽ, എം.ജെ. കുര്യൻ, ബാബു കീച്ചേരിൽ, വി.എ. ഉലഹന്നാൻ, പ്രദീപ് ജോർജ്ജ്, കെ.കെ.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. ഞായറാഴ്ച കാഞ്ചിയാർ മണ്ഡലം കമ്മറ്റി നടത്തുന്ന സത്യാഗ്രഹം ഡി.സി.സി. സെക്രട്ടറി ആഗസ്തി അഴകത്ത് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സാവിയോ പള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും.