തൊടുപുഴ: ആറന്മുളയിൽ ആംബുലൻസിൽപീഡനത്തിന് ഇരയായ ദളിത് പെൺകുട്ടിയോടുള്ള സർക്കാരിന്റെ അവഗണനയും വംശീയ വിവേചനവും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് തൊടുപുഴയിൽ ദളിത് പ്രതിഷേധം നടന്നു, കെ.ഡി.പി തൊടുപുഴ സെന്റർ കമ്മറ്റി പ്രസിഡന്റ് കെ..ആർ ഷിജു അദ്ധ്യക്ഷത വഹിച്ചു, കെ..പി.എം.എസ് സം സ്ഥാന ജനറൽ സെക്രട്ടറി പി.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു, ആരോഗ്യ വകുപ്പിലേ ഉദ്യോഗസ്ഥരേ പ്രതിചേർത്ത് കേസ് ചാർജ്ജ് ചെയ്യണമെന്നും. കെ.ഡി.പി സ്റ്റേറ്റ് സെക്രട്ടറി സജി നെല്ലാനിക്കാട്ട് സി.സി കൃഷ്ണൻ, സി.ജെ ജോർജ്, പൗലോസ് ജോർജ്ജ്, സന്തോഷ് കരിങ്കുന്നം, പി.എം ജോയി, ജോർജ് കൊച്ചുപുര, രാജൻ ഇളംദേശം, എന്നിവർ നേതൃത്വം നൽകി.
ആദിവാസി ഫോറം ജില്ലാ പ്രസിഡന്റ്, പി.എൻ. മോസ്സസ് സ്വാഗതവും കെ.ഡി.പി , തൊടുപുഴ സെന്റർ വൈസ് പ്രസിഡന്റ് എം. അയ്യപ്പൻ നന്ദിയും പറഞ്ഞു