kallar
സമാപന യോഗത്തിൽ ഇ.എം ആഗസ്തി സംസാരിക്കുന്നു

അണക്കര: ഇടതുസർക്കാർ ഇടുക്കിയിലെ ജനങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം നടത്തിയിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇടുക്കിക്ക് മാത്രമായി ഇറക്കിയിട്ടുള്ള നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, റൂൾ 64 ഭേദഗതി ചെയ്യുക, 2019 ഡിസംബർ 17ലെ സർവകക്ഷിയോഗ തീരുമാനങ്ങൾ നടപ്പിലാക്കുക, എൽ.ഡി.എഫ് സർക്കാരിന്റെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് അണക്കരയിൽ നടത്തിയ ഉപവാസ സമരത്തിന്റെ ഉത്ഘാടനം വീഡിയോ കോൺഫറസിലൂടെ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സി അംഗം അഡ്വ. ഇ.എം ആഗസ്തി മുഖ്യ പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ ഓൺലൈനിലൂടെ സമരത്തിന് ആശംസകൾ അർപ്പിച്ചു. യൂത്ത് കോൺഗ്രസ്- കെ.എസ്.യു നേതൃത്വത്തിൽ സമരത്തിന് അഭിവാദ്യമർപ്പിച്ച് അണക്കര ടൗണിൽ പ്രകടനം നടത്തി. പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എം. വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം,കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്.അശോകൻ, കെ.പി.സി.സി സെക്രട്ടറിമാരായ എം.എൻ ഗോപി, തോമസ് രാജൻ, കെ.പി.സി.സി നിർവാഹകസമിതിയംഗങ്ങളായ എ.കെ മണി,എ.പി ഉസ്മാൻ, ശ്രീമന്ദിരം ശശികുമാർ, ഇ.കെ വാസു, ബാബു കുരിയാക്കോസ്,ജോയി വെട്ടിക്കുഴി,എം.ടി ജയൻ, സേനാപതി വേണു, സിറിയക് തോമസ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം റോയ്. കെ. പൗലോസിന് നാരങ്ങാനീര് നൽകി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടികല്ലാർ ഉദ്ഘാടനം ചെയ്തു.