ഇടുക്കി: വിദ്യാഭ്യാസ രംഗത്തു കാതലായ മാറ്റം വരുത്തി പുതിയ മുന്നേറ്റമുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. തോപ്രാംകുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഹൈടെക് ഹൈസ്‌കൂൾ മന്ദിരത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ ഒരു കോടി 70 ലക്ഷം രൂപയാണ് സ്‌കൂൾ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്‌കൂളിലെ വിദ്യാർത്ഥികളെയും അനുമോദിച്ചു.