ചെറുതോണി : ഇടുക്കി നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തിയായ എട്ട് റോഡുകളുടെയും നിർമ്മാണം ആരംഭിക്കുന്ന രണ്ട് റോഡുകളുടെയും ഉദ്ഘാടനം 24ന് ഉച്ചയ്ക്ക് 12ന് മുരിക്കാശ്ശേരിയിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ രക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. മന്ത്രി എം.എം.മണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.