തൊടുപുഴ: പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് ദേശീയതലത്തിൽ നടക്കുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി കുമളിയിൽ അസീസിആശ്രമവും പരിസരവും ശുചീകരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എസ്. അജി, ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ, ജില്ലാ സെൽ കോ-ഓഡിനേറ്റർ എ.വി. മുരളി, പീരുമേട് മണ്ഡലം പ്രസിഡന്റ് ജി. അജേഷ്‌കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി അമ്പീൽ മുരുഗൻ എന്നിവർ നേതൃത്വം നൽകി.