തൊടുപുഴ​: മങ്ങാട്ടുകവലയിലെ പുതിയ ഷോപ്പിംഗ് കോംപ്ളക്സിൽ സപ്ളൈകോയുടെ മാവേലി സ്റ്റോറോ,​ സൂർപ്പർ മാർക്കറ്റോ തുടങ്ങാൻ സർക്കാർ നടപടി സ്വീകരിക്കണണമെന്ന് മുൻസിപ്പൽ മുസ്ളിം ലീഗ് വൈസ് പ്രസിഡന്റ് വി.എ ഷംസുദ്ദീൻ ആവശ്യപ്പെട്ടു. തൊടുപുഴയിലെ കിഴക്കൻ പ്രദേശങ്ങളിലെ ആയിരങ്ങൾക്ക് പ്രയോജനമാകുന്ന സപ്ളൈകോ ചില്ലറ വിൽപ്പന ശാല മങ്ങാട്ടുകവലയിൽ അനുവദിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ആവശ്യപ്പെട്ട് പി.ജെ ജോസഫ് എം.എൽ.എയ്ക്ക് നിവേദനം നൽകി.