മുട്ടം: ജീവനക്കാരിക്ക് കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ജില്ലാ സഹകരണ ബാങ്കിന്റെ മുട്ടം ശാഖ മൂന്ന് ദിവസത്തേക്ക് അടച്ചു. വെള്ളിയാഴ്ചയാണ് ജീവനക്കാരിക്ക് കൊവിഡ് സ്ഥിതീകരിച്ചത്. ബാങ്കിലെ മറ്റ് ജീവനക്കാരോട് നിരീക്ഷണത്തിൽ പ്രവേശിക്കാനും നിർദ്ദേശം നൽകി. മൂന്ന് ദിവസങ്ങൾക്ക് ശേഷം അണുവിമുക്തമാക്കി മറ്റ് സംവിധാനത്തിലൂടെ ബാങ്ക് പ്രവർത്തിക്കും.