തൊടുപുഴ: കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി,​ പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാനസി എം.ആർ,​ മേരി അനിൽ,​ അനാമിക ജീവൻ,​ ശ്രീലക്ഷമി സോമൻ,​ വിഷ്ണു പ്രകാശ്,​ ഗൗരി.കെ,​ ദേവിക ഷിജു,​ ഗോപിക ബിജു,​ മീനാക്ഷി ബിജു എന്നിവർക്ക് പുരസ്കാരം നൽകി. ലൈബ്രറി പ്രസിഡന്റ് എസ്.ജി ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.