വഴിത്തല: വഴിത്തല പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 21​​-ാമത് ഇ.ജെ ശ്രീധരൻ നായർ അനുസ്മരണവും വഴിത്തലയിലെയും സമീപ പ്രദേശങ്ങളിലുമുള്ള സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് എം.ടി ജോസഫ് മീനംകുന്നേൽ മെമ്മോറിയൽ പുരസ്കാര സമർപ്പണവും പ്രതിഭാ സംഗമവും നടന്നു. മുൻ എം.എൽ.എ പി.സി ജോസഫ് ഉദ്ഘാടനം ചെയ്തു. 27 വിദ്യാർത്ഥികൾക്കുള്ള പുരസ്കാര സമർപ്പണം ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യുട്ടീവ് കെ.എം. ബാബു നിർവഹിച്ചു.