രാജാക്കാട്: അടിമാലി- പൂപ്പാറ സംസ്ഥാന പാതയിൽ പന്നിയാർകുട്ടിക്ക് സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടു. 2018 ലെ പ്രളയത്തിൽ മണ്ണിടിച്ചിലുണ്ടായതിന് 50 മീറ്റർ അകലെയാണ് റോഡിലെ വിള്ളലുണ്ടായത്. 10 മീറ്റർ നീളത്തിലും ഒന്നര മീറ്റർ വീതിയിലുമാണ് വിള്ളൽ. റോഡിനു താഴ്ഭാഗത്തായി താമസിക്കുന്ന ഉപ്പൂട്ടിൽ താമസിക്കുന്ന സിനോജിന്റെ കുടുംബത്തിന് ഇത് അപകടഭീഷണിയായി മാറി. നിരവധി ചരക്കു വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ അടിഭാഗത്തു താമസിക്കുന്ന ഇവർ ആശങ്കയിലാണ്.