നെടുങ്കണ്ടം ടൗൺ പൂർണമായും അടച്ചു
നെടുങ്കണ്ടം: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ സമ്പർപ്പട്ടികയിൽ ആയിരത്തിലേറെ പേർ ഉൾപ്പെട്ടതിനെ തുടർന്ന് നെടങ്കണ്ടം ടൗൺ പൂർണമായും അടച്ചു. മത്സ്യ വ്യാപാരി കമ്പംമെട്ട് മുതൽ നെടുങ്കണ്ടം ടൗൺ വരെ മൂവായിരത്തോളം ആളുകളുമായി സമ്പർക്കമുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതിനിടെ പഞ്ചായത്ത് ജീവനക്കാരനും ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മത്സ്യ വ്യാപാരിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്. പഞ്ചായത്ത് ജീവനക്കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപെട്ട പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അടക്കം 40 പേർ നിരീക്ഷണത്തിലാണ്. നെടുങ്കണ്ടത്ത് ആഗസ്റ്റ്, സെപ്തംബർ മാസങ്ങളായി 63 പേർക്കാണ് കൊവിഡ് സ്ഥിരീകരിചിരിക്കുന്നതെന്നും അല്ലാത്ത പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പട്ടം കോളനി മെഡിക്കൽ ഓഫീസർ ഡോ. വി.കെ. പ്രശാന്ത് അറിയിച്ചു.