അയ്യപ്പൻകോവിൽ : കനത്ത മഴയിൽ പിൻഭാഗത്തെ സംരക്ഷണഭിത്തി തകർന്ന് വേണാട്ട് സെബാസ്റ്റ്യൻ ജോസഫിന്റെ വീട് അപകടാവസ്ഥയിലായി. ജുൺ മാസം ആറിനാണ് ആദ്യം മണ്ണിടിച്ചിൽ ഉണ്ടായത്. അയ്യപ്പൻകോവിൽ വില്ലേജിൽ അപേക്ഷ നൽകിയ ശേഷം മണ്ണ് നീക്കിയെങ്കിലും വെള്ളിയാഴ്ച വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുകയായിരുന്നു. ഇത്തവണ പിൻഭാഗത്തെ ഭിത്തിക്ക് സാരമായ ബലക്ഷയം ഉണ്ടായി. മറ്റു ഭിത്തികളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. 30 അടിയിലധികം ഉയരത്തിലുള്ള സംരക്ഷണ ഭിത്തി ഇനിയും തകർന്നു വീഴാവുന്ന അവസ്ഥതയിലാണ്. ഹോട്ടൽ ജീവനക്കാരനായ സെബാസ്റ്റ്യന് അറ്റകുറ്റപ്പണി നടത്താനുള്ള സാമ്പത്തിക ശേഷിയില്ല. ഭീതിയോടെയാണ് സെബാസ്റ്റ്യനും കുടുംബവും വീടിനുള്ളിൽ കഴിയുന്നത്.