മൂന്നാർ: കനത്ത മഴയിൽ ഇക്കാ നഗർ എൻജിനീയറിംഗ് കോളേജ് റോഡ് തകർന്നു. ഇക്കാ നഗറിൽ നിന്ന് കോളേജിലേക്ക് തിരിയുന്നിടത്തെ 10 മീറ്റർ ഭാഗത്തെ റോഡാണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തകർന്നത്. ഒരു മാസം മുമ്പുണ്ടായ കനത്ത മഴയിൽ കോളനി പുഴയുടെ സമീപത്തുള്ള പുഴയുടെ സംരക്ഷണഭിത്തി ഭാഗികമായി തകർന്നിരുന്നു.