ചെറുതോണി:ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം ഭക്തി നിർഭരമായി ആചരിക്കുമെന്ന് എസ്എൻഡിപി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചുകൊറോണ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഗുരുദേവക്ഷേത്രങ്ങളിൽ പ്രഭാത പൂജയോടു കൂടി ചടങ്ങുകൾ ആരംഭിക്കും. തുടന്ന് ഗുരുപൂജ, ഗുരുപുഷ്പാജ്ഞലി അഖണ്ഡനാമജപം എന്നിവ നടക്കും സമൂഹപ്രാർത്ഥനയ അന്നദാനവും ഒഴിവാക്കിയിട്ടുണ്ട്.
ഇടുക്കി യൂണിയനിലെ വാഴത്തോപ്പ്,മുരിക്കാശേരി, ഉപ്പുതോട്,ഇടുക്കി,കളിയാറ് കണ്ടം, പ്രകാശ്,കരിക്കിൻ മേട്കുളമാവ്, മണിയാറൻകുടി, തങ്കമണി,വിമലഗിരി, പൈനാവ്, കുള്ളിപ്പാറ,പെരിഞ്ചാംകുട്ടി,ചുരളി,കീരിത്തോട്,കട്ടിംഗ് ,തോപ്രാംകുടി ,കനകക്കുന്ന്ശാഖകളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്.