shop
കുളമാവിൽകാറ്റിലും മഴയിലും വീടും കടയും തകർന്നപ്പോൾ

ചെറുതോണി:കുളമാവിൽ കനത്ത കാറ്റിലും മഴയിലും വീടും കടയും തകർന്നു. മുത്തിയുരുണ്ടയാറിൽ ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. തൊടുപുഴ പുളിയൻ മല സംസ്ഥാനപാതയ്ക്ക് സമീപം താമസിച്ച് കച്ചവടം നടത്തികൊണ്ടിരുന്ന കുഞ്ഞിയിൽ തറയിൽ സാബുവിന്റെ വീടും കടയുമാണ് തകർന്നത്. വീടിനകത്ത് ഉണ്ടായിരുന്ന സാബുവിന്റെ ഭാര്യ സുനിത ക്കും മകൾ പ്രവീണക്കും പരിക്കേറ്റു. ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടുപകരണങ്ങളും പലചരക്ക് സാധനങ്ങൾ ,പാത്രങ്ങൾ കട്ടിലുകൾ മേശ, അലമാര തുണികൾ എല്ലാം നശിച്ചു. കുളമാവ് പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയി എത്തിച്ചത്.