തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു ഡി എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്പീക്ക് അപ്പ് കേരളയുടെ മൂന്നാംഘട്ട സമരപരിപാടികളുടെ ഭാഗമായി നാളെ രാവിലെ 10 ന് യു ഡി എഫ് നേതാക്കളും ജന പ്രതിനിധികളും തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുമ്പിൽ സത്യാഗ്രഹം അനുഷ്ഠിക്കും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ട സ്വർണ്ണക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിൻവാതിൽ നിയമനം, സർക്കാരിന്റെ അഴിമതികൾ എന്നിവ സി ബി ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സത്യാഗ്രഹ സമരം നടത്തുക.സത്യാഗ്രഹ സമരം പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. യു ഡി എഫ് നേതാക്കളും ജനപ്രതിനിധികളും സത്യാഗ്രഹ സമരത്തിൽ അണിചേരണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ അറിയിച്ചു.