മുട്ടം: കട്ടപ്പന സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ മുട്ടം എഞ്ചിനീയറിങ്ങ് കോളേജിന് സമീപം ഓടയിൽ വീണു. ഇന്നലെ വൈകിട്ട് 5.30 നാണ് അപകടം. ബാംഗ്ലൂരിൽ നിന്നാണ് ഇവർ കാറിൽ വന്നത്. ഡ്രൈവർ ഉറങ്ങിയതാവാം എന്ന് പറയപ്പെടുന്നു. മുട്ടം എ എസ് ഐ നവാസ്, എസ് സി പി ഒ മുനീർ, സി പി ഒ ദീപക് എന്നിവരുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് കാർ മാറ്റി.