അറക്കുളം: അശോക കവലയിലെ റോഡിലെ കലുങ്ക് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് മലിനജലം ടൗണിലൂടെ നിറഞ്ഞൊഴുകുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് അവർ ഒന്നായി പ്രവർത്തിച്ചു. ടൗണിലെ ഓടകൾ അടഞ്ഞ് മലിന ജലം റോഡിലൂടെ ഒഴുകുന്നതിനാൽ ഇത് വഴിയുള്ള വാഹനങ്ങൾക്കും, യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് അറക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിലെ യുവജന സംഘടനകൾ ഒത്ത് ചേർന്നപ്പോൾ പ്രശ്നം പരിഹരിച്ചു.വാർഡിലെ മുൻ മെമ്പറും ബി.ജെപി സംസ്ഥാന കമ്മറ്റിയംഗവുമായ പി എ വേലുക്കുട്ടൻ നേതൃത്വം നൽകിയ പ്രവർത്തനത്തിന് ഡി വൈ എഫ് ഐ, യൂത്ത് കോൺഗ്രസ്സ്, യുവമോർച്ച പ്രവർത്തകരായ വിഷ്ണു ഗോപി, ജോബിൻ ജോയി, ബിനീഷ് ചന്ദ്രൻ, നിതിൻ രാഘവ്, അനന്ദു അശോക്, അരുൺ ഗോപി,സൂര്യ രാജേഷ്, എന്നിവർ പങ്കാളികളായി.