രാജാക്കാട്: രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴി ആദിവാസി കുടിയോട് ചേർന്ന്
അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആളെതിരിച്ചറിയാനായിട്ടില്ല. വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.മഞ്ഞക്കുഴിയിൽ നിന്നും പൂപ്പാറ മുള്ളൻതണ്ടിലേയ്ക്കുള്ള പാതയോട് ചേർന്ന് മൃതദ്ദേഹം കിടക്കുന്നത് സമീപത്തെ ആദിവാസി കുടുംബത്തിലെ അംഗങ്ങൾ ഇന്നലെ രാവിലെയാണ് കണ്ടത്. തുടർന്ന് ഇവർ ശാന്തൻപാറ പൊലീസിൽ അറിയിച്ചു. കഴിഞ്ഞ രാത്രി ഇവരുടെ വീടിന്റെ താഴ്ഭാഗത്ത് നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടിരുന്നു. കനത്ത മഴയും, കാട്ടാന എത്തിയതായിരിക്കും എന്ന് കരുതി ആരും പുറത്തുറങ്ങി നോക്കിയില്ല. ശാന്തൻപാറ പൊലീസ് നടപടി സ്വീകരിച്ചു. മൃതദ്ദേഹത്തിലെ വസ്ത്രങ്ങൾ കീറിയനിലയിലാണ്. വീണതിന്റെ അടയാളം ശരീരത്തിലുണ്ട്. . മൃതദ്ദേഹം കൊവിഡ് പരിശോധനയ്ക്കുംപോസ്റ്റുമോർട്ടത്തിനുമായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റും.