തൊടുപുഴ: ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് പോയ യുവതിയെ പീ‍‍ഡിപ്പിക്കാൻ ശ്രമിച്ചകേസിൽ പ്രതി പിടിയിൽ. ഉടുമ്പന്നൂർ സ്വദേശി കളപ്പുരയ്ക്കൽ മാഹിൻ റഷീദി(23)നെയാണ് കരിമണ്ണൂർ പൊലീസ് പിടികൂടിയത്. യുവതിയെ പിന്തുടർന്ന് ഉടുമ്പന്നുരിന് സമീപം വിജനമായ സ്ഥലത്ത് തടഞ്ഞ് നിർത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി നിലവിളുച്ചപ്പോൾ മർദ്ദിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ യുവതി തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. കരിമണ്ണൂർ എസ് ഐ കെ സിനോദ്, എസ് ഐ തോമസ് പി എ, വനിതാ പൊലീസ് ഓഫീസര്‍ യമുന, എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.