തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച നവജാത ശിശു മരിച്ചു. ശനിയാഴ്ച രാവിലെയാണ് വണ്ണപ്പുറത്തുള്ള പെൺകുട്ടി വീട്ടിൽ പ്രസവിച്ചത്. വീട്ടുകാർ ആംബുലൻസിൽ പെൺകുട്ടിയേയും നവജാത ശിശുവനേയും തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നവജാത ശിശു ആശുപത്രിയേക്ക് എത്തും മുമ്പ് തന്നെ മരിച്ചു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തേക്കുറിച്ച് കാളിയാർ പൊലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക്ക് വിദഗ്ദ്ധരും പെൺകുട്ടിയുടെ വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തി. നവജാത ശിശു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. പീഡനത്തിനും അസ്വാഭാവിക മരണത്തിനും പൊലീസ് കേസെടുത്തു. പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.