തൊടുപുഴ: ചാഴികാട്ട് ആശുപത്രിയിൽ പുതിയതായി ആരംഭിച്ച നേത്രരോഗ ചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനംതൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ് നിർവ്വഹിച്ചു. ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് എം.ഡി. ഡോ. സി.എസ്. സ്റ്റീഫൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. റ്റോമി മാത്യു, ഒഫ്താൾമോളജിസ്റ്റ് ഡോ. നിമ്മി മെറിൻ മാത്യു, ജനറൽ മാനേജർ തമ്പി എരുമേലിക്കര, നഴ്‌സിംഗ് സൂപ്രണ്ട് നിഷ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.