മുട്ടം : കാഞ്ഞിരംകവലയിൽ എടിഎം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇടുക്കി, കോട്ടയം എർണാകുളം എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശന കവാടമാണ് കാഞ്ഞിരം കവല. സുപ്രധാന ടൂറിസം കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവിടങ്ങളിലേയ്ക്ക് പോകാൻ നിരവധി വിനോദ സഞ്ചാരികൾ എത്തുന്നത് ഇവിടെയാണ്.
മൂന്ന് ഭാഗത്തേയ്ക്കുളള കവലയായതിനാൽ എല്ലായിടത്തുനിന്നും ആളുകൾ വരുന്നതും ബസ് കേറുന്നതും ഇവിടെ നിന്നാണ്. ലിമിറ്റഡ് സ്റ്റോപ്പ് തുടങ്ങി എല്ലാ ബസുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്.

ഇടുക്കി കോട്ടയം അതിർത്തിയായതിനാൽ മേച്ചാൽ, വാളകം തുടങ്ങി വിദൂര പ്രദേശത്തു നിന്നും ഉള്ളവർക്കും എ ടി എം വന്നാൽ കൂടുതൽ സഹായകരമാകും.നിലവിൽ മേലുകാവ് മറ്റത്ത് എ ടി എം ഉണ്ട്.പിന്നെ ഉള്ളത് മുട്ടത്താണ്.