തൊടുപുഴ: ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം എസ്. എൻ. ഡി. പി യോഗം തൊടുപുഴയൂണിയൻ പ്രതിമാ മന്ദിരത്തിലും 46 ശാഖാ യോഗങ്ങളിലും നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്പ്രതിമാ മന്ദിരത്തിൽ ക്ഷേത്രം മേൽശാന്തി ബന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഗുരുപൂജ സമൂഹപ്രാർത്ഥനാചടങ്ങിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, യൂണിയൻ കൺവീനർ വി.ജയേഷ്, ബോർഡ് മെമ്പർ ഷാജി കല്ലാറയിൽ പോഷക സംഘടനാ ഭാരവാഹികളായ പൊന്നമ്മ രവീന്ദ്രൻ,സന്തോഷ് പി. ജെ. ,മൃദുല വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.യൂണിയനിലെ 46 ശാഖയിലുംകൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിശേഷാൽ പൂജ, ഗുരുദേവ കൃതികളുടെ പാരായണം, ധ്യാനം എന്നിവയോടു കൂടി മഹാസമാധി ദിനാചരണം നടത്തി