ചെറുതോണി:വെള്ള കെട്ടിൽ ഇറങ്ങി നീയന്ത്രണം വിട്ട കാർ അറുപത്തഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞ് വീട് തകർത്തു. തടിയമ്പാട്ടിന് സമീപം ഇന്നലെ രാവിലെയാണ് അപകടം നടന്നത്.
മഞ്ഞപ്പാറ സ്വദേശിയായ കാട്ടു പറമ്പിൽ മാത്യു സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള ഫോർഡ് ഫിയസ്റ്റ കാറാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്. മഞ്ഞപ്പാറയിൽ നിന്നും ചെറുതോണിക്ക് വരുന്ന വഴിയിൽ പള്ളി കവലയ്ക്ക് സമീപത്താണ് വാഹനം അപകടത്തിൽ പെട്ടത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന കാട്ടുപറമ്പിൽ റിച്ചാർഡ് സ്റ്റീഫൻ , മഞ്ഞപ്പാറ സ്വദേശിയായ ക്രിസ്‌റ്റേ എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തിൽ പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റോഡിലെ കെട്ടിക്കിടന്ന വെള്ളമാണ് അപകടകാരണമായത്. കാറ് മറിഞ്ഞ് കുന്നുമ്മേൽ തറയിൽ മഹേഷ് കമലന്റെ വീടിന്റെ ഒരു ഭാഗം തകർന്നു. അടിമാലി-ചെറുതോണി സംസ്ഥാനപാതയുടെ ടെ
പലഭാഗങ്ങളിലും വെള്ള കെട്ടുകൾ രൂക്ഷമാണ്. റോഡിൻന്റെ പല ഭാഗങ്ങളിൽ കാടുകൾ പടർന്ന് നിൽക്കുന്നതും സംരക്ഷണ ഭിത്തികൾ ഇല്ലാത്തതും അപകട സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.